ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും; പൂർണ്ണ പിന്തുണയെന്ന് രാഹുൽ ഗാന്ധി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു.

“നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊന്നും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തു കളഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കും” രാഹുൽ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിലെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യാത്ര തുടങ്ങിയത്. ജനുവരി 30ന് യാത്ര കശ്മീരിൽ സമാപിക്കും.

K editor

Read Previous

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; താരങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബ്രിജ് ഭൂഷൺ

Read Next

ഫുട്ബോൾ മൈതാനത്തിന് പുറത്ത് പോലീസിനെ കല്ലെറിഞ്ഞു