ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നതിനാൽ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടുന്നുവെന്ന് പഠനം.
അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ വിവരം പുറത്തുവന്നത്. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സർവേ.
ബീഡിതെറുക്കുന്നവർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ 1,000 തൊഴിലാളികളാണ് സർവേയിൽ പങ്കെടുത്തത്. ഇവരിൽ 78 ശതമാനം പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ചർമ്മ രോഗങ്ങൾ മുതലായവ അനുഭവിക്കുന്നതായും വെളിപ്പെടുത്തി.