പത്താൻ തിയേറ്ററിലെത്താൻ ഇനി രണ്ട് ദിനം; ‘മന്നത്തി’ൽ ആരാധകർക്ക് നന്ദിയറിയിച്ച് ഷാരൂഖ്

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ജനുവരി 25 നു തിയേറ്ററുകളിലെത്തും. പത്താനിൽ നിന്ന് പുറത്തുവന്ന എല്ലാ പ്രമോഷണൽ മെറ്റീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ ഗാനത്തെച്ചൊല്ലി ഷാരൂഖിന്‍റെ ചിത്രത്തിനെതിരെ വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ഉയർന്നുവെങ്കിലും അതൊന്നും പത്താനെ ബാധിച്ചില്ല. പത്താൻ തിയേറ്ററിലെത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ മന്നത്തിൽ ആരാധകരെ സന്ദർശിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പൊതുവെ, ചില പ്രത്യേക ദിവസങ്ങളിലാണ് ഷാരൂഖ് ഖാൻ തന്‍റെ ആരാധകരെ കാണാൻ എത്തുന്നത്. എന്നാൽ ഇന്നലെ വൈകുന്നേരം മന്നത്തിൽ സർപ്രൈസായി ഷാരൂഖ് പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരും അത് ആഘോഷിച്ചു. ഷാരൂഖ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കിടുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

അതേസമയം ടിക്കറ്റ് ബുക്കിംഗിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റുപോയത്. പരിമിതമായ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം ഏകദേശം 1.70 കോടി രൂപ നേടിയിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, തുടർന്നുള്ള പ്രീ-ബുക്കിംഗുകളിലും റെക്കോർഡ് വിൽപ്പനയാണ് നടന്നത്. കോവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളിൽ പ്രീ-റിലീസ് ബുക്കിംഗിൽ ബ്രഹ്മാസ്ത്ര മാത്രമാണ് പത്താനെക്കാൾ മുന്നിലുള്ളത്. എന്നിരുന്നാലും, പത്താൻ ബ്രഹ്മാസ്ത്രയുടെ റെക്കോർഡ് തകർക്കുമെന്നാണ് പ്രതീക്ഷ.

K editor

Read Previous

ചെന്നൈയിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്നു മരണം, എട്ടുപേർക്ക് പരിക്ക്

Read Next

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കും