ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; റിപ്പബ്ലിക് ദിനാഘോഷത്തിനും ജോഡോ യാത്രയ്ക്കും സുരക്ഷ

ശ്രീനഗർ: ജമ്മു കശ്മീരിൽ ആശങ്കയുയർത്തി തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ശ്രീനഗറിലെ ഈദ്ഗാഹിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അജാസ് അഹമ്മദ് എന്ന ആൾക്കാണ് പരിക്കേറ്റത്.

ജമ്മുവിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ബജാൽത്തയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീരിൽ നടന്ന നാലു ഭീകരാക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 11 ആയി.

ജമ്മു നർവാളിലും നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രജൗരിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

K editor

Read Previous

ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

Read Next

ചെന്നൈയിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്നു മരണം, എട്ടുപേർക്ക് പരിക്ക്