ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നൂറ്റിയമ്പതു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ ഹൈക്കോടതിയിൽ ഹരജിയുമായെത്തിയത് അറസ്റ്റ് ഭയന്ന്.
ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീനും, മാനേജിംഗ് ഡയറക്ടർ ടി. കെ. പൂക്കോയ തങ്ങളും ഇതിനകം തൊണ്ണൂറോളം തട്ടിപ്പു കേസ്സുകളിൽ ഒന്നും രണ്ടും പ്രതികളാണ്.
സംസ്ഥാന സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് (എസ്ഐടി) ഇപ്പോൾ നൂറിനടുത്തെത്തി നിൽക്കുന്ന ചതി, വഞ്ചന കേസ്സുകൾ അന്വേഷിച്ചു വരുന്നത്. ക്രൈം ഐജി, ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ നാല് ഐപിഎസ് ഉദ്യോഗസ്ഥരാണ് കാസർകോട്ട് തമ്പടിച്ച് ഇപ്പോൾ ഫാഷൻ ഗോൾഡ് കേസ്സുകൾ അന്വേഷിച്ചു വരുന്നത്. പ്രതികൾക്കെതിരായ കോൺക്രീറ്റ് തെളിവുകൾ ഇതിനകം അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു.
ഫാഷൻ ഗോൾഡിന്റെ പതിനൊന്നോളം വാഹനങ്ങൾ മറിച്ചു വിറ്റതും ജ്വല്ലറിയിലേക്ക് നിക്ഷേപകരിൽ നിന്ന് വാങ്ങിയ കോടികൾ വരുന്ന നിക്ഷേപത്തുക ബംഗളൂരുവിൽ ഭൂമിയിൽ മുടക്കിയതിനുള്ള രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് ഏറ്റവും കൂടുതൽ പണം നേരിട്ടു കൈപ്പറ്റിയത് ടി. കെ. പൂക്കോയയാണ്. കമ്പനിയിലേക്കുള്ള നിക്ഷേപമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൂക്കോയ നേരിട്ട് വാങ്ങിയ ലക്ഷങ്ങൾക്ക് വെറും നൂറു രൂപയുടെ മുദ്രപ്പത്രത്തിലാണ് രസീത് നൽകിയത്.