കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; കുട്ടികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

കൊച്ചി: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കൊപ്പമാണ് താനെന്ന് ഫഹദ് ഫാസിൽ. ഇക്കാര്യത്തിൽ എല്ലാവരും ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് പറഞ്ഞു.

അതേസമയം, ജാതി വിവേചന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്‍റെ രാജി അധികൃതർ അംഗീകരിച്ചിരുന്നു. പുതിയ ഡയറക്ടറയ്ക്കായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ. അതേസമയം, ജാതി വിവേചനത്തിനെതിരായ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിരുന്നു.

ജാതി വിവേചനം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഡയറക്ടർ അധികാരത്തിൽ നിന്ന് പടിയിറങ്ങാതെ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ട് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമർപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശങ്കർ മോഹൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്.

K editor

Read Previous

ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നത്, കോളേജ് അധികൃതരുടെ നടപടി തൃപ്തികരം: അപർണ ബാലമുരളി

Read Next

ഭക്ഷ്യ സംസ്കരണ രംഗത്ത് കേരളം ബീഹാറിനെക്കാൾ പിന്നിൽ: പശുപതികുമാർ പരശ്