ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭോപാൽ: നല്ല റോഡുകൾ അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ നാരായൺ പട്ടേൽ. നല്ല റോഡുകൾ അമിത വേഗതയിലേക്ക് നയിക്കുമെന്നും ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും ഉണ്ടാകുന്ന അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ദാനയിലെ ജനപ്രതിനിധിയായ നാരായൺ പട്ടേൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “എന്‍റെ നിയോജകമണ്ഡലത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകൾ മെച്ചപ്പെട്ടതിനാൽ വാഹനങ്ങളുടെ വേഗതയും വർദ്ധിക്കുന്നു. ഇത് വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എനിക്ക് അനുഭവമുണ്ട്. ചില ഡ്രൈവർമാർ മദ്യലഹരിയിൽ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു” അദ്ദേഹം പറഞ്ഞു.
മോശം റോഡുകൾ അപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് എംഎൽഎയുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഉയരുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഖണ്ഡ്വ ജില്ലയിൽ മാത്രം ഈ വർഷം നാലു വലിയ റോഡപകടങ്ങളാണ് നടന്നത്. സംസ്ഥാനത്തെ റോഡുകൾ യുഎസിലെ റോഡുകളേക്കാൾ മെച്ചപ്പെട്ടതാണെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നേരത്തേ രംഗത്തു വന്നിരുന്നു.