ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുവാഹത്തി: പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയേറ്ററിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ ഷാരൂഖ് ഖാൻ തന്നെ ഫോണില്‍ വിളിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
പത്താൻ ചിത്രത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ “ആരാണ് ഷാരൂഖ് ഖാൻ, അദ്ദേഹത്തെക്കുറിച്ചോ പത്താൻ എന്ന സിനിമയെക്കുറിച്ചോ എനിക്ക് ഒന്നും അറിയില്ല.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഷാരൂഖ് ഒരു ബോളിവുഡ് സൂപ്പർസ്റ്റാറാണെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാനത്തെ ജനങ്ങൾ ചിന്തിക്കേണ്ടത് ബോളിവുഡ് സിനിമയെക്കുറിച്ചല്ല, മറിച്ച് അസമീസ് സിനിമയെക്കുറിച്ചാണ് എന്നായിരുന്നു മറുപടി. പത്താൻ പ്രദർശിപ്പിക്കാനിരുന്ന ഗുവാഹത്തിയിലെ തിയേറ്ററിൽ ചിലർ ചിത്രത്തിന്‍റെ പോസ്റ്ററുകൾ കീറിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഷാരൂഖ് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ശർമ്മ പറഞ്ഞിരുന്നു. ഇതേതുടർന്ന് ഷാരൂഖ് ഖാൻ രാവിലെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ജനുവരി 25 നാണ് പത്താൻ റിലീസ് ചെയ്യുന്നത്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുക്കോൺ അഭിനയിച്ച ഗാനരംഗത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.