മംഗളൂരുവിൽ ലഹരിവേട്ട; മലയാളികള്‍ അടക്കം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയില്‍

മംഗളൂരു: മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ പൊലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അറസ്റ്റിലായി.

ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്.

മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയും മലയാളിയുമായ സൂര്യജിത് ദേവ് (20), മെഡിക്കൽ ഇന്‍റേൺഷിപ്പ് വിദ്യാർത്ഥിനിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദുഷ് കുമാർ (27), ഡൽഹിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനി ശരണ്യ (23), കർണാടക സ്വദേശി ഡോ. സിദ്ധാർത്ഥ് പവാസ്കർ (29), തെലങ്കാനയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി പ്രണയ് നടരാജ് (24), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

K editor

Read Previous

ഇരട്ടസ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

Read Next

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കണമെന്ന് ബിജെപി