ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മോഹൻലാൽ ഉൾപ്പടെ വിവിധ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്താണ് നായകൻ. ‘ജയിലർ’ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത.
ഏപ്രിൽ 14 നാണ് ‘ജയിലർ’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ 2’ ഏപ്രിൽ 28ന് പ്രദർശനത്തിനെത്തുമെന്നതിനാലും ചിത്രത്തിൽ ഒന്നിലധികം താരങ്ങൾ ഉള്ളതിനാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകിയേക്കാമെന്നതിനാലും ജയിലറിന്‍റെ റിലീസ് ഓഗസ്റ്റ് 11 ലേക്ക് മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെന്നൈയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തു. അണ്ണാത്തെയ്ക്ക് ശേഷം രജനീകാന്ത് എത്തുന്ന ചിത്രമാണിത്. രജനി ചിത്രമായതിനാൽ കോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന പ്രോജക്ടുകളുടെ പട്ടികയിൽ ‘ജയിലർ’ ഇതിനകം ഇടം നേടിയിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.