ഡോക്യുമെന്ററി വിലക്ക്; സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങി, വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു വിമർശനം.

വീഡിയോ അപകീർത്തികരമാണെങ്കിൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്തിനാണ് രാജധർമ്മത്തെ ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

ബിബിസിയുടെ പുതിയ ഡോക്യുമെന്‍ററി അപകീർത്തികരമാണെന്നാണ് പ്രധാനമന്ത്രിയും അനുയായികളും പറയുന്നത്. പിന്നെന്തിനാണ് 2002ൽ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പുറത്തുപോകാൻ ശ്രമിച്ചത്? രാജി ഭീഷണി മുഴക്കിയപ്പോൾ അദ്വാനിക്ക് മേൽ സമ്മർദ്ദം ചെലുത്താതിരുന്നത് എന്തുകൊണ്ട്? രാജധർമയെക്കുറിച്ച് വാജ്പേയി അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.

K editor

Read Previous

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യ മേധാവി നേരത്തേ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

Read Next

‘പൊന്നിയിൻ സെല്‍വ’നൊപ്പമില്ല; രജനീകാന്തിന്റെ ‘ജയിലര്‍’ റിലീസ് മാറ്റുന്നു