ജോജുവിന്റെ ‘ഇരട്ട’ വേഷം; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ‘ഇരട്ട ‘ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നിവരുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് ചിത്രത്തിലെ നായിക.

നവാഗതനായ രോഹിത് എം ജി കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും. ജോജു വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

K editor

Read Previous

ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ നിർദേശം

Read Next

അനുമതി നിഷേധിച്ച് മന്ത്രി; ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി മല്ലിക സാരാഭായ്