ബോംബ് ഭീഷണി; ഗോവയിലേക്ക് വന്ന വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു

പനാജി: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.15ന് ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അസുർ എയർലൈൻസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്.

ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ വിമാനം അധികൃതർ വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ ബോംബ് വച്ചതായി ഡബോളിം വിമാനത്താവള അധികൃതർക്ക് ഇ-മെയിൽ ലഭിച്ചിരുന്നു.

രണ്ടാഴ്ച മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ഗോവ-മോസ്‌കോ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

K editor

Read Previous

ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് ‘ആർആർആർ’ പുറത്ത്

Read Next

ജമ്മു കശ്മീരിലെ നർവാളിൽ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്