ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് ‘ആർആർആർ’ പുറത്ത്

ബ്രിട്ടീഷ് അക്കാദമി ഫിലിം (ബാഫ്റ്റ) അവാർഡിനുള്ള അന്തിമ പട്ടികയിൽ നിന്ന് എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ പുറത്ത്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്കൽ ചോയ്സ് തുടങ്ങിയ അവാർഡ് നേട്ടങ്ങൾക്കിടയിലാണ് ഈ തിരിച്ചടി.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിൽ ആർആർആർ ഇടം നേടിയെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു.

ഡോക്യുമെന്‍ററി വിഭാഗത്തിലെ അവസാന അഞ്ചംഗ പട്ടികയിൽ ഇന്ത്യൻ ചിത്രം ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ഇടം നേടി. ഒരു അപകടത്തിൽ പരിക്കേറ്റ ചക്കിപ്പരുന്തുകളെ പരിപാലിക്കുന്ന രണ്ട് സഹോദരൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള ഗോൾഡൻ ഐ അവാർഡും ചിത്രം നേടിയിരുന്നു. ഫെബ്രുവരി 19ന് സൗത്ത് ബാങ്കിലെ സെന്‍റർ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.

Read Previous

രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പിഎഫ്ഐ പദ്ധതിയിട്ടു; കണ്ടെത്തലുമായി എൻഐഎ

Read Next

ബോംബ് ഭീഷണി; ഗോവയിലേക്ക് വന്ന വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു