ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളായിരുന്നു. ചിത്രം ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ലെന്ന് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്.
തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും ചിത്രം മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം മേനോൻ പ്രശംസിച്ചു. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഗൗതമിന്റെ വാക്കുകൾ പങ്കുവച്ചത്. തനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും എന്നാൽ പിടിമുറുക്കുന്നതായിരുന്നു. ഡയലോഗുകൾ വളരെ ഇഷ്ടമായി. ഇത് തുടരുക, ഗൗതം മേനോൻ കുറിച്ചു.
ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ‘സൗദി വെള്ളക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തരുൺ മൂർത്തി തന്നെയാണ്. ലുക്മാൻ അവറാൻ , ദേവി വർമ്മ, സിദ്ധാർത്ഥ് ശിവ, ബിനു പപ്പു, സുജിത് ശങ്കർ , ഗോകുലൻ , ശ്രിന്ദ, റിയ സൈറ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മനു അങ്കിളിൽ എന്ന സിനിമയിലെ ലോതര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരുന്നു. തീയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ എത്തിയപ്പോളും ധാരാളം പ്രശംസകൾ ലഭിച്ചിരുന്നു.