ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു

പുണെ: പൂനെയിൽ ദുർമന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളില്ലാത്തതിന്‍റെ പേരിൽ 28 കാരിയായ യുവതിയെ മന്ത്രവാദത്തിനു ഇരയാക്കിയെന്നാണ് ആരോപണം. ഇതിന്‍റെ ഭാഗമായി അസ്ഥി പൊടിച്ച് വെള്ളത്തിൽ കലർത്തി യുവതിയെ കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 2019 ലായിരുന്നു യുവതിയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികൾ ഉണ്ടാകുമെന്ന് വിശ്വസിച്ച് പതിവായി മന്ത്രവാദം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

മന്ത്രവാദ ചടങ്ങിന്‍റെ ഭാഗമായാണ് യുവതിക്ക് അസ്ഥിപ്പൊടി നൽകിയത്. വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും യുവതിയോട് നിർദ്ദേശിച്ചിരുന്നു. നിർബന്ധിത മന്ത്രവാദത്തിനൊപ്പം മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട് തന്നെ മർദ്ദിച്ചതായും യുവതി പറഞ്ഞു.

Read Previous

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്

Read Next

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്‍റ്