ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്

ശ്രീനഗർ: ജമ്മു കശ്മീരിൽ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സിയാച്ചിന്‍ ഹീറോയും പരമവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗ്. ജമ്മുവിലെ കഠ്‌വയിലാണ് രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് ബനാ സിംഗ് നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു.

ഇന്ത്യയെയും ഇന്ത്യയുടെ ആദർശങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ബാനാ സിംഗിനെപ്പോലുള്ള രാജ്യത്തിന്‍റെ ധീരരായ പുത്രൻമാരുടെ പേരുകൾ പരാമർശിക്കപ്പെടണം. സിയാച്ചിനിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തിയ പരംവീർ ചക്ര അവാർഡ് ജേതാവ് ക്യാപ്റ്റൻ ബാന സിംഗ് തനിക്കും എല്ലാ ദേശസ്നേഹികൾക്കും പ്രചോദനമാണെന്നും രാഹുൽ കുറിച്ചു.

Read Previous

ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്  

Read Next

ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു