പൊതുയോഗത്തിന് മുമ്പ് കെസിആർ നടത്തിയ പൂജയിൽ പങ്കെടുത്ത് പിണറായി വിജയൻ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആർ) സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാൻ തെലങ്കാനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിന് മുന്നോടിയായുള്ള പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർക്കൊപ്പം അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് വീഡിയോ.

ശ്രീനാരായണ കോളേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുരുസ്തുതി പാരായണം ചെയ്തപ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചന്ദ്രശേഖര റാവുവിന്‍റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയ സമിതിയുടെ (ബിആർഎസ്) ഭാവി പരിപാടികൾ തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. ഇതിന് മുമ്പാണ് പൂജ നടത്തിയത്. സ്വന്തം പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പരിഷ്കരിച്ച് ബിആർഎസ് ആക്കി മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗമായിരുന്നു ഇത്.

K editor

Read Previous

ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനിയുടെ തെളിവുകൾ ഇന്ത്യയിൽ

Read Next

ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരണപ്പെട്ടു