ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: ഗർഭനിരോധന മാർഗങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് കർണാടക ഡ്രഗ് കണ്ട്രോൾ വകുപ്പ് നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടം വിൽക്കുന്നതിന് നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് കോണ്ടം വിൽക്കുന്നതിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തി എന്ന പ്രചാരണത്തിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം .
“ഗര്‍ഭനിരോധന ഉറകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് യാതൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ല. നിലവിൽ, ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് കോണ്ടവും മറ്റ് ഗർഭനിരോധന മാർഗങ്ങളും വിൽക്കുന്നതിന് നിരോധനമില്ല” കർണാടക ഡ്രഗ് കൺട്രോളർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിലെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, ഗർഭ നിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്ററുകൾ എന്നിവ കണ്ടെത്തിയിരുന്നു. തുടർന്ന്, പ്രായപൂർത്തിയാകാത്തവരെ കോണ്ടം വാങ്ങുന്നതിൽ നിന്ന് വിലക്കിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിദ്യാർത്ഥികൾ ഫോണുമായി സ്കൂളിലേക്ക് വരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ഗർഭനിരോധന ഗുളികകളടക്കം കണ്ടെത്തിയത്.