അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതി; രാഖി സാവന്ത് അറസ്റ്റില്‍

മുംബൈ : സിനിമാ ടെലിവിഷൻ താരം രാഖി സാവന്ത് അറസ്റ്റിൽ. മോഡലും നടിയുമായ ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാഖി സാവന്ത് തന്‍റെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്നാണ് നടി ആരോപിക്കുന്നത്.

രാഖി സാവന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലാണ് അന്ധേരിയിലെ അംബോളി പൊലീസ് സ്റ്റേഷനിൽ ഷെർലിൻ ചോപ്ര രാഖി സാവന്തിനെതിരെ പരാതി നൽകിയത്.

ഷെർലിൻ ചോപ്രയ്ക്കെതിരെ രാഖി സാവന്ത് ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. രാഖിയും ഷെർലിൻ ചോപ്രയും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ന് പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Previous

മോദിയേക്കുറിച്ച് ബിബിസി ഡോക്യുമെന്ററി; രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രാലയം

Read Next

ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തും: കേന്ദ്ര കായിക മന്ത്രി