‘പഠാന്’ പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടം; ചിത്രം ജനുവരി 25 ന് തീയറ്ററുകളിൽ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പഠാൻ’ ജനുവരി 25ന് തിയേറ്ററുകളിലെത്തും.
2 മണിക്കൂർ 26 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ്. രണ്ടാം പകുതി ഒരു മണിക്കൂറും 16 മിനിറ്റുമാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് നിർമ്മിക്കുന്നത്. ചിത്രത്തിനെതിരായ വിവാദങ്ങൾ അടങ്ങിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിൽ പ്രീ-ബുക്കിംഗിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

K editor

Read Previous

ഉറച്ച നിലപാടിൽ ഗുസ്തിതാരങ്ങള്‍; ബ്രിജ് ഭൂഷണ്‍ രാജിവെച്ചേക്കുമെന്ന് സൂചന

Read Next

സമാധാനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നത്; പാക്കിസ്ഥാനോട്‌ ഇന്ത്യ