ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മധുരൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിന്റെ അമ്മ പാപ്പ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടക്കും.
നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനിതൻ, പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വടിവേലുവിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.