അമ്മക്ക് നേരെ നിറയൊഴിച്ച് മകൻ; കാരണം നിരന്തര പീഡനമെന്ന് മൊഴി

മധ്യപ്രദേശ്: മധ്യപ്രദേശിൽ അമ്മക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരൻ മകൻ. തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നയാളുടെ വീട്ടിലാണ് കൊലപാതകം നടന്നത്. അദ്ദേഹത്തിനും ഭാര്യക്കും പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകനേയുള്ളൂ. അച്ഛൻ ജോലിക്കായി ബാങ്കിൽ പോയ സമയത്താണ് മകൻ അമ്മയെ വെടിവെച്ച് കൊന്നത്.

പിതാവിന്‍റെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അമ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. 
അമ്മയുടെ നിരന്തരമായ പീഡനങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കുട്ടിക്കാലം മുതലേ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. ആളുകളുടെ മുന്നിൽ വച്ച് നിരന്തരം മർദ്ദിക്കുമായിരുന്നു. അച്ഛനോട് ആവർത്തിച്ച് പറഞ്ഞിട്ടും സ്വഭാവം മാറ്റാൻ അമ്മ വിസമ്മതിച്ചു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് അമ്മയെ കൊന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചതോടെ കുട്ടി തന്നെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തുന്നതുവരെ കുട്ടി വീട്ടിൽ തന്നെ തുടർന്നു. തുടർന്ന് പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്തു. 

K editor

Read Previous

ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 9 മരണം

Read Next

തമിഴ് നടൻ വടിവേലുവിന്‍റെ അമ്മ പാപ്പ അന്തരിച്ചു