മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിൽ വിനോദ് അറസ്റ്റ് പ്രതീക്ഷിച്ചില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കുണ്ടംകുഴി ജിബിജി നിധി നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ ഡി. വിനോദ്കുമാർ 45, കാസർകോട്ട് പോലീസ്  തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വിനോദ്കുമാർ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കാത്ത സാഹചര്യത്തിൽ അറസ്റ്റുണ്ടാവില്ലെന്ന് വിനോദ്കുമാറിന്റെ കൊച്ചി അഭിഭാഷകൻ നൽകിയ തെറ്റായ  നിയമോപദേശത്തിന്റെ ഉറപ്പിലാണ് വിനോദ്കുമാർ ഇന്നലെ കാസർകോട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്താൻ 15 ന് ഞായറാഴ്ച രാത്രി തന്നെ കാസർകോട്ടെ കാപ്പിറ്റോൾ ഇൻ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്.

സാധാരണ രീതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ്സുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാറില്ല. തൽസമയം മാവുങ്കാൽ മൂലക്കണ്ടം സ്വദേശി മുരളീധരൻ ബേഡകം പോലീസിന് നൽകിയ  ആദ്യ പരാതിയിൽ പോലീസ്  വിനോദ്കുമാറിനെയും ജിബിജിയുടെ പത്തംഗ ഡയറക്ടർമാരെയും പ്രതി ചേർത്ത്  റജിസ്റ്റർ ചെയ്ത ആദ്യ കേസ്സിൽ മാത്രമാണ് വിനോദ്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി ബോധിപ്പിച്ചത്.

പിന്നീടാണ് വിനോദ്കുമാറിനെതിരെ പതിനേഴ് പരാതികളിൽ പതിനേഴ് കേസ്സുകൾ ബേഡകം പോലീസ് റജിസ്റ്റർ ചെയ്തത്.  ആദ്യത്തെ ഒരു കേസ് മാറ്റിവെച്ച് ശേഷിച്ച പതിേനഴ് കേസ്സുകളിൽ വിനോദ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മുൻപാകെ എത്തിയിട്ടിെല്ലന്ന നിയമോപദേശത്തിന്റെ ബലത്തിലാണ് വിനോദിനെ ജനുവരി 16-ന് തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് കാപ്പിറ്റോൾ ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിനോദ്കുമാറിന്റെ  തട്ടിപ്പിന് കൂട്ടുനിന്ന  സന്തത സഹചാരി പെരിയയിലെ ഗംഗാധരൻ നായരെയും ഇന്നലെ കാസർകോട് പ്രസ് ക്ലബ്ബ് പരിസരത്ത് പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബേഡകം പോലീസ്  സ്റ്റേഷനിലെത്തിച്ചിരുന്നു. ഇന്നലെ തന്നെ ഇരുപ്രതികളെയും കാസർകോട് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കാൻ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും, ചില സാങ്കേതിക തടസ്സങ്ങൾ മൂലം ഇന്നുച്ചയോടെ പ്രതികളിരുവരെയും കാസർകോട് കോടതിയിലെത്തിച്ചിട്ടുണ്ട്.

വിനോദ്കുമാറിനെ കാണാൻ എന്തുകൊണ്ടോ അധികമാരും ബേഡകം പോലീസ് സ്റ്റേഷനിലെത്തിയിരുന്നില്ല. ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ വിനോദിനെ കാണാനെത്തിയിരുന്നില്ല. നിക്ഷേപകരിൽ  നിന്ന് 700 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് വിനോദ്കുമാർ അറസ്റ്റിന് മുമ്പ് വീഡിയോ പോസ്റ്റിൽ സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 800 കോടി രൂപയെങ്കിലും ഇദ്ദേഹം നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തതായി കണക്കാക്കുന്നു. കേരളത്തിലെയും കർണ്ണാടകത്തിലെയും ബാങ്കുകളിൽ ജിബിജി നിക്ഷേപിച്ച 9 കോടി രൂപ പോലീസ് ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. പരാതി

LatestDaily

Read Previous

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്ലാഷ് റിലീസിന്; ക്രിസ്റ്റഫറും സ്ഫടികവും ഒന്നിച്ചെത്തും

Read Next

രാജാസ് എൽ.പി. സ്കൂൾ ശതാബ്ദി; പുത്തരിയിൽ കല്ലുകടി