മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്ലാഷ് റിലീസിന്; ക്രിസ്റ്റഫറും സ്ഫടികവും ഒന്നിച്ചെത്തും

സിനിമാ ആരാധകരെ സന്തോഷിപ്പിക്കാൻ സൂപ്പർസ്റ്റാർ ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിന്‍റെ റിലീസും മോഹൻലാൽ ചിത്രം സ്ഫടികത്തിന്‍റെ റീ റിലീസും ഒരേ ദിവസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിനായി എത്തുന്നത്.

ഫെബ്രുവരി 9 നാണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. 2016 ഒക്ടോബർ ഏഴിനാണ് ഇതുപോലെ ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം പുറത്തുവന്നത്. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ, മോഹൻലാലിന്‍റെ പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് അന്ന് റിലീസ് ചെയ്തത്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമായി അന്ന് പുലിമുരുകൻ മാറി.

ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം 4 കെ വിഷ്വൽ എക്സലൻസോടെയാണ് വീണ്ടും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തിലകൻ, രാജൻ പി ദേവ്, ഉർവശി, ചിപ്പി, കെപിഎസി ലളിത, എൻഎഫ് വർഗ്ഗീസ്, സിൽക്ക് സ്മിത തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചുണ്ട്.

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലാണ് ക്രിസ്റ്റഫര്‍ ഒരുങ്ങുന്നത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയകൃഷ്ണയാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്.

Read Previous

ആന്‍റിബയോട്ടിക്ക് ആന്‍റിവൈറൽ മരുന്നുകൾ ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു

Read Next

മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിൽ വിനോദ് അറസ്റ്റ് പ്രതീക്ഷിച്ചില്ല