ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 10നാണ് റിപ്പോർട്ടിനാസ്പദമായ സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6ഇ-7339 വിമാനത്തിലെ യാത്രക്കാരനാണ് എമർജൻസി ഡോർ തുറന്നത്.
എമർജൻസി ഡോർ തുറന്നത് മറ്റ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിമാനം പറന്നുയർന്നതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്.