വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ

ഡേറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതിയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി പരിചയപ്പെടുകയും കാണുകയും ഡേറ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. മുമ്പ് ഡേറ്റിംഗ് അപ്ലിക്കേഷനുകൾ നമ്മുടെ സമൂഹത്തിൻ്റെ ഭാവനയ്ക്ക് അതീതമായിരുന്നുവെങ്കിലും ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറി, ഡേറ്റിംഗ് അപ്ലിക്കേഷനുകൾ എല്ലാവർക്കും സുപരിചിതമായി. 

മിക്ക ഇന്ത്യക്കാരും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. അതേ ഇന്ത്യയിൽ, വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷൻ വളരെ ജനപ്രിയമാണെന്നും നിരവധി ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട്. 

ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലീഡൻ തിങ്കളാഴ്ച ലോകമെമ്പാടും 10 ദശലക്ഷം ഉപയോക്താക്കളെ മറികടന്നതായി പറയുന്നു. ഇതിൽ രണ്ട് മില്ല്യൺ ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. 2022 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡേറ്റിംഗ് അപ്ലിക്കേഷനിലെ ആളുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

Read Previous

ഭാരത് ജോഡോ യാത്ര; കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്

Read Next

കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ