ബോംബ് ഭീഷണി; ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ പരിശോധന

ന്യൂഡല്‍ഹി: വിമാനത്തിൽ ബോംബ് ഉണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പരിശോധന നടന്നത്.

ബോംബ് ഭീഷണിയെ തുടർന്ന് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റുന്നത് നിർത്തി വയ്ക്കുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സി.ഐ.എസ്.എഫും ഡൽഹി പോലീസും സ്ഥലത്തെത്തിയിരുന്നു.

പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഉണ്ടെന്നായിരുന്നു ഫോൺ സന്ദേശം. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ.

Read Previous

സുരക്ഷാ വീഴ്ചയില്ല; യുവാവ് പുഷ്പമാലയുമായെത്തിയത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെ

Read Next

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു