ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: തുളസീദാസ് എഴുതിയ ‘രാമചരിതമാനസം’ സമൂഹത്തിൽ സ്പർധ വളർത്തിയെന്ന ആർജെഡി മന്ത്രി ചന്ദ്രശേഖറിന്‍റെ പരാമർശം വിവാദത്തിൽ. നളന്ദ സർവകലാശാലയിൽ നടന്ന ചടങ്ങിലായിരുന്നു വിവാദ പരാമർശം.
ഗോൾവാൾക്കർ എഴുതിയ വിചാരധാരയും മനുസ്മൃതി, രാമചരിത മാനസ്, എന്നിവയുമാണ് സമൂഹത്തിലെ സ്പർധയ്ക്ക് കാരണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ പറഞ്ഞത്. അതുകൊണ്ടാണ് ദളിതരും പിന്നാക്ക വിഭാഗങ്ങളും ഈ രചനകളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിൽ ചന്ദ്രശേഖറിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി ചന്ദ്രശേഖർ വ്യക്തമാക്കി. മുസ്ലിം പ്രീണനം എന്ന ലക്ഷ്യത്തോടെ ചന്ദ്രശേഖർ ഹിന്ദു വികാരം വ്രണപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് ആരോപിച്ചു.