ആകാശത്ത് വെച്ച് പ്രണയാഭ്യർത്ഥന; സാക്ഷിയായി എയർ ഇന്ത്യ വിമാനം

പ്രണയത്തിനും വിവാഹാഭ്യർത്ഥനകൾക്കും ഒരു നിയമവും ബാധകമല്ല. അത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം. പ്രിയപ്പെട്ടവരെ ആകർഷിക്കും വിധത്തിൽ, വ്യത്യസ്തമായ രീതിയിൽ അത് അവതരിപ്പിക്കപ്പെടണം എന്നതാണ് പുതിയ ട്രെൻഡ്. 

ഇത്തരത്തിൽ വ്യത്യസ്തമായ വിവാഹാഭ്യർത്ഥനക്കാണ് എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം സാക്ഷിയായത്. വിമാനത്തിനുള്ളിൽ, യുവാവ് മുട്ടുകുത്തി നിന്ന് തന്‍റെ പ്രിയതമയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍ നിന്നും ഹൈദരാബാദിന് പോയി അവിടെ നിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ച് വരികയായിരുന്നു യുവാവ്. എയർ ഇന്ത്യ അധികൃതരെ വിവരമറിയിച്ചതിന് ശേഷം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അവരുടെ സഹായത്തോടെയാണ് വിവാഹാഭ്യർഥന നടത്തിയത്. 

ജനുവരി 2 നാണ് യുവാവ് ആകാശത്ത് വെച്ച് വിവാഹാഭ്യർത്ഥന നടത്തിയത്. ദൃശ്യങ്ങൾ എയർ ഇന്ത്യയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. വിമാനയാത്രയ്ക്കിടെ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ നിരന്തരം വിവാദത്തിൽ അകപ്പെടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം സൃഷ്ടിച്ച വീഡിയോ പങ്കുവച്ചത്. 

K editor

Read Previous

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണത്തിൽ 33% കുറവ്; റിപ്പോര്‍ട്ട് പുറത്ത്

Read Next

മന്ത്രിയുടെ രാമചരിതമാനസം പരാമർശം; വിശദീകരണം തേടി മുഖ്യമന്ത്രി നിതീഷ് കുമാർ