പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

നീലേശ്വരം: നീലേശ്വരം നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിലും സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് ടി എന്നവരുടെ നേതൃത്വത്തില്‍ ജെ.എച്ച്.ഐ. മാരായ ടി. നാരായണി,പി.പി. സ്മിത ,കെ പി രചന താലൂക്ക് ആശുപത്രി ജെ എച്ച് ഐ രാകേഷ് തീര്‍ത്ഥംകര എന്നിവര്‍ അടങ്ങുന്ന സ്ക്വാഡ്  നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ന്യൂ പെന്‍ഗ്വിന്‍, ദി എ എഫ് സി, എന്നിവിടങ്ങളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിലും സൂക്ഷിച്ച, അല്‍ഫാം,മയണൈസ്, ബീഫ് ഫ്രൈ, ചിക്കന്‍ ഫ്രൈ, പൊറോട്ട മാവ്, വേവിച്ച ചോറ്, ന്യൂഡില്‍സ്, പഴകിയ ചപ്പാത്തി, പത്തല്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. 

നഗരസഭ പരിധിയില്‍ വരും ദിവസങ്ങളിലും ഹോട്ടല്‍ പരിശോധന കര്‍ശനമാക്കുമെന്നും, വൃത്തിഹീനമായ സാഹചര്യത്തില്‍  ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് വിൽപ്പന നടത്തുന്ന  സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത,നഗരസഭ സെക്രട്ടറി കെ മനോജ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

LatestDaily

Read Previous

ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം; ആളപായമില്ല

Read Next

യുവതിക്ക് നേരെ ബസ്സിൽ പീഡനശ്രമം