ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റായ്ബറേലി: സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ പൊതുവേദിയിൽ ചുംബിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ്. പൊതുസ്ഥലത്ത് വെച്ച് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് പ്രതാപ് സിംഗ് പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് ആർഎസ്എസിനെ ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. “രാഹുൽ ഗാന്ധി ആർഎസ്എസിനെ കൗരവർ എന്ന് വിളിക്കുമ്പോൾ അതിനർത്ഥം അദ്ദേഹം പാണ്ഡവനാണെന്ന് ആണോ? അദ്ദേഹം സ്വയം ഒരു പാണ്ഡവനായി കാണുന്നുവെങ്കിൽ, ഏത് പാണ്ഡവനാണ് 50-ാം വയസ്സിൽ സഹോദരിയെ പരസ്യമായി ചുംബിച്ചത്? ഇത് നമ്മുടെ സംസ്കാരമല്ല. കാരണം ഇന്ത്യൻ സംസ്കാരം അത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിന് ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചത്. ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.