ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പെരിയ: ദേശീയപാതയിൽ പെരിയയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ സിവിൽ എക്സൈസ് ഓഫീസർ മരിച്ചു. പെരിയ ആലക്കോട് മാളിയങ്കൽ സ്വദേശിയും കാസർകോട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനുമായ എ. ദിപിനാണ് 32 മരിച്ചത്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നവോദയ നഗർ കുണ്ടൂർ റോഡ് ജങ്ഷന് സമീപമാണ് അപകടം. പരിക്കേറ്റ ദിപിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. ഇന്ദിരയുടെയും പരേതനായ എ. കുമാരന്റെയും മകനാണ്.
ഭാര്യ അഞ്ജു. സഹോദരൻ ദിലീപ് (ഗൾഫ്). ദിപിൻ ഓടിച്ചിരുന്ന കെഎൽ 60 ഇ 3253 ബൈക്കിൽ കെ.എൽ. 60 ഡി 6795 നമ്പർ കാറിടിച്ചാണ് അപകടം. ഇതേ കാർ കോട്ടിക്കുളം അങ്കക്കളരിയിലെ പി.എസ് മുഹമ്മദ് ഷെരീഫ് 37, ഓടിച്ചിരുന്ന കെഎൽ – 60 ടി- 6692 നമ്പർ കാറിലും ഇടിച്ചിരുന്നു. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നയാൾക്കെതിരെ ബേക്കൽ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.