ഭക്ഷണത്തിൽ കല്ല്; എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായി യാത്രക്കാരി

ന്യൂഡൽഹി: യാത്രക്കാരൻ്റെ മോശം പെരുമാറ്റത്തിന് പിന്നാലെ എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും പരാതി. വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ കല്ല് കണ്ടെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സർവപ്രിയ സങ്‍വാൻ എന്ന യാത്രക്കാരിക്കാണ് ഭക്ഷണത്തിൽ നിന്നും കല്ല് കിട്ടിയത്. കല്ലില്ലാത്ത ഭക്ഷണം ഉറപ്പാക്കാൻ നിങ്ങൾക്ക് വലിയ മനുഷ്യശക്തിയോ ധാരാളം പണമോ ആവശ്യമില്ല. ഇത് എഐ 215 ഫ്ലൈറ്റ് നിന്ന് എനിക്ക് ലഭിച്ച ഭക്ഷണമാണ്. ക്രൂ അംഗത്തെ വിവരം അറിയിച്ചു. ഇത്തരം നിരുത്തരവാദിത്വപരമായ സമീപനം അംഗീകരിക്കാനാവിലെന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.

മോശം ഭക്ഷണം നൽകിയതിൽ എയർ ഇന്ത്യക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണുയരുന്നത്. വിപണിയിലെ ഏറ്റവും മികച്ച എയർലൈനുകളുമായി മത്സരിക്കുന്നതിന് പകരം എയർ ഇന്ത്യ ഇന്ത്യൻ റെയിൽവേയുമായി മത്സരിക്കുകയാണെന്ന് തോന്നുന്നു എന്ന് തുടങ്ങി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Read Previous

ഉദുമ ലൈംഗിക പീഡനക്കേസ്സിൽ സഹോദരങ്ങൾ പ്രതികൾ

Read Next

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ വർധന: ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്താനൊരുങ്ങി സുപ്രീം കോടതി