ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭും ജില്ലയിലെ മയൂരേശ്വറിലെ പ്രൈമറി സ്കൂളിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വിളമ്പിയ ഭക്ഷണം കഴിച്ച് കുട്ടികൾ ഛര്‍ദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള രാംപൂർ ഘട്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
സ്കൂളിലെ ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യനില വഷളായതായി ഗ്രാമത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതായി മയൂരേശ്വർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ ദീപഞ്ജൻ ജാന പറഞ്ഞു. ജില്ലയിലെ പ്രൈമറി സ്കൂൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്കൂൾ കേന്ദ്രീകരിച്ച് ഉടൻ തന്നെ അന്വേഷണം നടത്തുമെന്ന് അറിയിച്ചതായും ജാന പറഞ്ഞു.