നടി മോളി കണ്ണമാലി ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് മകൻ

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി. മൂന്ന് ദിവസം മുമ്പ് മോളി വീട്ടിൽ ബോധരഹിതയായി വീണെന്നും തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും മകൻ ജോളി പറഞ്ഞു. 

കൊണ്ടുവന്ന അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്ന് പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും ജോളി പറഞ്ഞു. ” അമ്മയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ ബോധം കെട്ടു വീഴുകയായിരുന്നു. സീരിയസ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൊണ്ടുവന്നതിന് ശേഷം മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഐസിയുവിൽ വെന്‍റിലേറ്ററിലാണ്. ഓക്സിജനും നൽകിയിട്ടുണ്ട്. ഓക്സിജൻ മാറ്റുമ്പോൾ അമ്മച്ചിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഐസിയുവിൽ നിന്ന് ഉടൻ മാറ്റാൻ കഴിയില്ലെന്ന് ഡോക്ടർ പറയുന്നു” ജോളി പറഞ്ഞു. 

താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതുമായ പണവുമായാണ് മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാമെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു. “ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7,000 രൂപയാണ് ചെലവ്. മരുന്നുകൾക്ക് 5,000 രൂപയിലധികം വിലവരും. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതുമായ പണവുമായാണ് മുന്നോട്ട് പോകുന്നത്. അതും ഏതാണ്ട് തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ” ജോളി പറഞ്ഞു. 

K editor

Read Previous

സെന്ന ഹെഗ്ഡെ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പദ്മിനി’ ആരംഭിച്ചു

Read Next

83ആം പിറന്നാൾ ആഘോഷിച്ച് യേശുദാസ്; ആശംസകളുമായി പ്രമുഖർ