ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. പുറപ്പെട്ട ശേഷം എയർ ട്രാഫിക് കൺട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ഉടൻ തന്നെ ജാംനഗർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
കനത്ത സുരക്ഷയുടെ സാന്നിദ്ധ്യത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും ഉടൻ തന്നെ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തുകയും ചെയ്തു. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി.
ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഗോവ പൊലീസ് അറിയിച്ചു.