ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ യുകെ റിലീസിന് ഒരുങ്ങുന്നു

മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മാളികപ്പുറം’ ഇനി യുകെയിലേക്ക്. ചിത്രം ജനുവരി 13ന് യുകെയിലെ തീയേറ്ററുകളിലെത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. ‘ഹലോ യുകെ, അയ്യപ്പൻ വരുന്നു’ എന്ന് കുറിച്ച് ഉണ്ണി മുകുന്ദൻ റിലീസ് വാർത്ത പങ്കുവച്ചു. 

മാളികപ്പുറത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകൾ ജനുവരി 6ന് റിലീസിന് എത്തിയിരുന്നു. ജി.സി.സിയിലും യു.എ.ഇയിലും ചിത്രം പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇവിടെയും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം 2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് പറയുന്നത്.

Read Previous

വിമാനത്തിലെ മോശം പെരുമാറ്റം; സുരക്ഷ വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം

Read Next

കാക്കി ട്രൗസർ ധരിച്ചവരാണ് 21–ാം നൂറ്റാണ്ടിലെ കൗരവർ: രാഹുൽ ഗാന്ധി