വിമാനത്തിലെ മോശം പെരുമാറ്റം; സുരക്ഷ വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം

‌ന്യൂഡൽഹി: വിമാനയാത്രക്കാരുടെ മോശം പെരുമാറ്റം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ മേൽ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന്‍റെ അടക്കം പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.

സിഐഎസ്എഫ്, ഡിജിസിഎ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാൽ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കാൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഡൽഹിയിൽ നിന്ന് പട്നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. വിമാനത്തിനകത്ത് യാത്രക്കാര്‍ക്ക് മദ്യവുമായി കയറാന്‍ സാധിച്ചതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

K editor

Read Previous

ജോഷിമഠിൽ ഉപഗ്രഹ സര്‍വേ നടത്തി; 600 വീടുകള്‍ ഒഴിപ്പിച്ചു, 4000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Read Next

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ യുകെ റിലീസിന് ഒരുങ്ങുന്നു