തേപ്പുപണി കാണാൻ വന്നവർ 3000 രൂപ അടിച്ചു മാറ്റി

പടന്നക്കാട്  : തേപ്പുപണി കാണാൻ  വന്നവർ തേപ്പു ജോലിക്കാരായ ബംഗാളികളുടെ   3000 രൂപയുമായി  കടന്നു.

പടന്നക്കാട്ട്  നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിനകത്ത് തേപ്പുപണിയിലേർപ്പെട്ട ബംഗാളികളുടെ പണി കാണാൻ  വന്നവരാണെന്ന വ്യാജേന ബംഗാളികൾ  അഴിച്ചുവെച്ചിരുന്ന ഷർട്ടിന്റെ കീശയിൽ നിന്ന്  സൂത്രത്തിൽ 3000 രൂപ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കാറിലാണ്  രണ്ടംഗ സംഘം  പടന്നക്കാട്ടെ  വീടു കാണാനെത്തി പണം മോഷ്ടിച്ചത്. ബംഗാളികൾ പരാതിയുമായി പോലീസിലെത്തുകയും, ആഗതർ സഞ്ചരിച്ചെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിൽ  കണ്ടെത്തുകയും ചെയ്തു.

ഈ കാർ ബല്ലാകടപ്പുറത്തെ  ഷാക്കീറിന്റേതാണെന്ന് കണ്ടെത്തുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാക്കീർ കാർ നൽകിയത്  ബല്ലാക്കടപ്പുറത്തെ മറ്റൊരു യുവാവിനാണ് . ഈ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. പണം മോഷ്ടിച്ച കാര്യം യുവാക്കൾ സമ്മതിച്ചിട്ടുണ്ട്.

Read Previous

കാഞ്ഞങ്ങാട്, നീലേശ്വരം വനിതകൾ സർക്കാർ പ്രഖ്യാപനം പുറത്തുവന്നു

Read Next

ഖമറുദ്ദീന് പൈവളികയിൽ 250 ഏക്കർ ഭൂമി