ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജു ശ്രീ പാർവ്വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ആത്മഹത്യയിലേക്ക് അന്വേഷണമെത്തിച്ചത്. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം നടത്തിയ സർജൻ പോലീസിനോട് സൂചിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ പോലീസ് യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
അഞ്ജുവിന്റെ ഫോൺ പരിശോധിച്ചു. ഇതിൽ നിന്ന് പ്രണയത്തിന്റെ സൂചന കിട്ടി. അതിന് ശേഷം അറിഞ്ഞത് ഞെട്ടിക്കുന്ന മാനസിക വിഷമത്തിന്റെ കഥയാണ്. രണ്ടു കൊല്ലമായി അഞ്ജുവിന് ഒരു യുവാവിനെ ഇഷ്ടമായിരുന്നു. ആ യുവാവ് കാൻസർ ബാധിച്ച് അകാലത്തിൽ മരിച്ചു. ഈ വിയോഗം താങ്ങാൻ അഞ്ജുവിനായില്ല. കാമുകൻ മരിച്ച് നാൽപ്പത്തിയൊന്നാം ദിവസമാണ് അഞ്ജു വിഷം കഴിച്ചത്.
കാമുകന്റെ മരണം ഏൽപ്പിച്ച ആഘാതത്തിലുള്ള ആത്മഹത്യ. താൻ എല്ലാവരോടും യാത്ര പറയുന്നുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്. കാമുകന് കാൻസർ വന്നതും മരണവുമെല്ലാം അഞ്ജുവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നിട്ടും അവർ ഭക്ഷ്യ വിഷബാധാ കഥകൾക്കൊപ്പം നിന്നുവെന്നത് പോലീസിനേയും ഞെട്ടിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് നിർണ്ണായകമായത്.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോസ്റ്റുമോർട്ടത്തിൽ സൂചിപ്പിച്ചത്. ഇത് ശരിവെ ക്കുന്നതാണ് പോലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. വിദ്യാർത്ഥിനി എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തിട്ടുണ്ട്. ഒരു കുറിപ്പും പോലീസ് കണ്ടെടുത്തു. ഇത് ആ ആത്മഹത്യാ കുറിപ്പായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാസപരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അതേസമയം, അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. മേൽപ്പറമ്പ് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകൾ അഞ്ജുശ്രീ 20, മരിച്ചത്. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്‌ളൂയിഡ് ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു.
ജനുവരി 6-ന് പെൺകുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായതിനെ തുടർന്ന് അന്നു തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 7- ന് മരണപ്പെടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷ ബാധയേറ്റതാണെന്ന ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിനി ഓൺലൈനായി ഓർഡർ ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.