സാമന്ത – ദേവ് മോഹൻ ചിത്രം ‘ശാകുന്തളത്തിൻ്റെ’ ട്രെയ്ലർ പുറത്ത്

ശകുന്തള-ദുഷ്യന്തൻ പ്രണയ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളത്തിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി. ഫെബ്രുവരി 17ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രം 3ഡിയിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ അനുഭവം ഉറപ്പാക്കുന്നതിനായാണ് ചിത്രം 3ഡിയിലും റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി സൂഫിയും സുജാതയും ഫെയിം ദേവ് മോഹനുമെത്തുന്നു. ഗുണശേഖറാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അനസൂയയായി അദിതി ബാലനും ദുർവാസാവ് മഹർഷിയായി മോഹൻ ബാബുവും എത്തുമെന്നാണ് റിപ്പോർട്ടുകൾ. സച്ചിൻ ഖേഡേക്കർ, കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരുൾപ്പെടെ മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

K editor

Read Previous

ജോഷിമഠിൽ സ്ഥിതി ഗുരുതരം: 4 വാർഡിൽ പ്രവേശനം നിരോധിച്ചു

Read Next

കാറിടിച്ച് മരിച്ച അഞ്ജലിയുടെ വീട്ടില്‍ മോഷണം; സുഹൃത്തിനും പങ്കെന്ന് കുടുംബം