ജോഷിമഠിൽ സ്ഥിതി ഗുരുതരം: 4 വാർഡിൽ പ്രവേശനം നിരോധിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന് വീടുകൾ തകരുന്ന ജോഷിമഠിലെ സ്ഥിതി ഗുരുതരം. 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. സിംഗ്ധർ, ഗാന്ധിനഗർ, മനോഹർ ബാഗ്, സുനിൽ എന്നിവിടങ്ങളിൽ സ്ഥിതി സങ്കീർണ്ണമാണ്. ഇന്ന് തന്നെ നാട്ടുകാരെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജോഷിമഠിന്‍റെ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഒഴിപ്പിക്കലുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു. ബോർഡർ മാനേജ്മെന്‍റ് സെക്രട്ടറിയും എൻഡിഎംഎ അംഗങ്ങളും പ്രദേശം സന്ദർശിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്. തപോവൻ ജലവൈദ്യുത പദ്ധതി ഉൾപ്പെടെയുള്ള നിർമ്മാണങ്ങളാണ് പ്രശ്നത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. വിദഗ്ധരുടെ മുന്നറിയിപ്പ് കേൾക്കാൻ സർക്കാർ തയ്യാറാവണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

K editor

Read Previous

മാത്യു-നസ്ലിൻ കോമ്പോയുടെ ‘നെയ്മർ’: മോഷൻ ടീസർ പുറത്ത്

Read Next

സാമന്ത – ദേവ് മോഹൻ ചിത്രം ‘ശാകുന്തളത്തിൻ്റെ’ ട്രെയ്ലർ പുറത്ത്