ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സഹകരണത്തിന് സി.പി.എമ്മും കോൺഗ്രസും

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണ. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ഇരുപാർട്ടികളും സഹകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധാരണയാവുകയും ചെയ്തു. കോൺഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നൽകാൻ ത്രിപുരയിൽ ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും.

സഹകരണത്തിനതീതമായി സഖ്യമായി മത്സരിക്കണമോയെന്ന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് സി.പി.എം വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസും സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും ഏത് സീറ്റിൽ മത്സരിക്കണമെന്ന് തീരുമാനിക്കാൻ സമിതി രൂപീകരിക്കും.

ത്രിപുരയിലെ കോൺഗ്രസിലെയും ഇടതുപാർട്ടികളിലെയും പ്രമുഖ നേതാക്കളെ സമിതിയിൽ ഉൾപ്പെടുത്തും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

K editor

Read Previous

ജോഷിമഠിൽ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും

Read Next

ഇന്ത്യയിൽ ചുവടുറപ്പിക്കാനൊരുങ്ങി ആപ്പിൾ; ആദ്യ റീട്ടെയിൽ സ്റ്റോർ ഉടൻ