പ്രായമായ സ്ത്രീകളെ കൊല്ലുന്ന സീരിയല്‍ കില്ലർ; ഫോട്ടോ പുറത്തുവിട്ട് യുപി പൊലീസ്

ഉത്തർപ്രദേശ്: യുപിയിലെ ബാരാബങ്കിയിൽ ഭീതി വിതയ്ക്കുന്ന സീരിയൽ കില്ലറുടെ ചിത്രം പുറത്ത് വിട്ടു. യു.പി പൊലീസാണ് ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ കൊലയാളിയെ കുറിച്ച് വിവരമുള്ളവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

50 നും 60 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇയാൾ ഇതുവരെ കൊലപ്പെടുത്തിയത്. ഇരകളുടെ പ്രായവും കൊലപാതകം നടന്ന രീതിയിൽ കണ്ട സമാനതകളുമാണ് ഇതിന് പിന്നിൽ സീരിയൽ കില്ലർ ആണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്. 

മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് ഇയാളുടെ ഇരകൾ. താഴ്ന്ന സാമൂഹിക സാഹചര്യങ്ങളിലുള്ള ഇരകളെയാണ് പ്രതി ലക്ഷ്യമിടുന്നത്. കൊലപാതകത്തിന് ശേഷം ഇരകളുടെ മൃതദേഹങ്ങൾ നഗ്നമായ നിലയിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെ മുഖത്തും തലയിലും ഉണ്ടായിരുന്ന മുറിവുകൾ സമാനമായിരുന്നു. ഈ സാമ്യതകൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. ഇതിനായി യു.പി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടത്. 

Read Previous

ജയിലറിൽ രജനിക്കൊപ്പം മോഹന്‍ലാലും; ആദ്യ സ്റ്റില്‍ പുറത്ത്

Read Next

എന്‍ഡ്‍ ഗെയിമിനെ മറികടന്ന് അവതാര്‍ 2; ഇന്ത്യയിൽ ഏറ്റവും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം