‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തീയതി പുറത്ത്

വിനീത് ശ്രീനിവാസൻ നായകനായ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 13ന് സിനിമ പ്രദർശനം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് കഴിഞ്ഞ വർഷത്തെ മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങളിൽ ഒന്നാണ്. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം നവംബർ 11 നാണ് തിയേറ്ററുകളിലെത്തിയത്. എഡിറ്ററായി കരിയർ ആരംഭിച്ച അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിനാൽ, സിനിമയെ ഒരു എഡിറ്ററുടെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്വി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം തുടങ്ങിയവരും അഭിനേതാക്കളാണ്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. 

K editor

Read Previous

ജന്തർ മന്തറിലെ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരം; ആനി രാജയ്ക്കെതിരായ കേസ് റദ്ദാക്കി

Read Next

ജോഷിമഠ് പ്രതിഭാസം; പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു