ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സുൽത്താൻപുരിയിൽ കാറിനടിയിൽ പെട്ടു സ്കൂട്ടർ യാത്രിക മരിച്ച സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അഞ്ജലി എന്ന 20 കാരിയാണ് ക്രൂരമായി മരണത്തിനിരയായത്. ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലിയായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ നടൻ ഷാരൂഖ് ഖാൻ ആരംഭിച്ച എൻജിഒ മുന്നോട്ടു വന്നിരിക്കുകയാണ്.
ഷാരൂഖ് ഖാൻ ആരംഭിച്ച മീർ ഫൗണ്ടേഷൻ അഞ്ജലിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി കൈമാറി. എന്നാൽ, നൽകിയ തുക അവർ വെളിപ്പെടുത്തിയിട്ടില്ല. ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന കുടുംബത്തിന് ഈ തുക വലിയ സഹായകമാകുമെന്ന് ഫൗണ്ടേഷൻ അംഗങ്ങൾ പ്രതികരിച്ചു. അഞ്ജലിയുടെ അമ്മയുടെ തുടർചികിത്സ കണക്കിലെടുത്താണ് ധനസഹായം നൽകിയതെന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.
പിതാവ് മിർ താജ് മുഹമ്മദ് ഖാന്‍റെ സ്മരണയ്ക്കായി ഷാരൂഖ് ഖാൻ ആരംഭിച്ച എൻജിഒയാണ് മീർ ഫൗണ്ടേഷൻ. മീർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ട്.