കേരളത്തിൽ ‘വാരിസി’നെ ഏറ്റെടുത്ത് ആരാധകർ; ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു

വിജയ് ചിത്രം ‘വാരിസി’ന് കേരളത്തിൽ വൻ വരവേൽപ്പ്. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു. ജനുവരി 11ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിനു വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരണം നൽകിയത്. ചിത്രം ഒരു മാസ് ഫാമിലി എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛന്‍റെ വേഷം അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.

Read Previous

വീണ്ടും മോശം പെരുമാറ്റം; എയർ ഹോസ്റ്റസിനോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി

Read Next

‘തുനിവിന്’ സൗദിയില്‍ വിലക്ക്