സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിൽ സഹയാത്രികയുടെ മേൽ മൂത്രം ഒഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മിശ്ര ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് ഒരു സംഘത്തെ കർണാടകയിലേക്ക് അയച്ചിരുന്നു.

ഫോൺ സ്വിച്ച് ഓഫായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഇയാൾ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇത് നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരിടത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ മേൽ ഇയാൾ മൂത്രം ഒഴിക്കുകയായിരുന്നു. നവംബർ 26ന് നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കമ്പനിക്ക് കത്തയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

K editor

Read Previous

മദ്യം വാങ്ങാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം: മദ്രാസ് ഹൈക്കോടതി

Read Next

രൂപ യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധ്യതയേറുന്നു