സ്വവർഗ വിവാഹം; ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് കേരളം, ഡൽഹി, ഗുജറാത്ത് ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റിയത്.

ഹൈക്കോടതികളിൽ ഹർജി നൽകിയവരുടെ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസിംഗ് വഴി കേസിന്‍റെ നടപടിക്രമങ്ങളിൽ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഫെബ്രുവരി 15നകം ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിനു നിർദേശം നൽകി.

ഹർജികൾ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

K editor

Read Previous

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി

Read Next

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ